ഇടുക്കി: അംഗപരിമിതർക്ക് അടിയന്തിര ഘട്ടങ്ങളിൽ ചികിത്സാ സഹായം നൽകുന്നതിന് സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു .അംഗപരിമിതരായ വ്യക്തികൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങൾ, അസുഖങ്ങൾ എന്നിവയുടെ ചികിത്സാ സഹായം ലഭ്യമാകുന്നതിനായി അർഹരായവർ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും അനുബന്ധ ആശുപത്രി രേഖകളും സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ നൽകണം. വിലാസം :ജില്ലാ സാമൂഹ്യനീതി ഓഫീസർ, ഇടുക്കി, മിനി സിവിൽ സ്റ്റേഷൻ, പുതിയ കെട്ടിടം മൂന്നാം നില. ഫോൺ: 04862 228160