ഉടുമ്പന്നൂർ: കേരള ഓർഗാനിക്ക് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉടുമ്പന്നൂർ കൃഷിഭവനുമായി സഹകരിച്ച് തേനീച്ച വളർത്തൽ പരിശീലനം നടത്തി. ഇളംദേശം ബ്ളേക്ക് പഞ്ചായത്ത് മെമ്പർ ജിജി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ശ്രീമോൾ ബിജു,കൃഷി ഓഫീസർ കെ ജെ.ജെയ്സി മോൾ ,കെ ഒ ഡി എസ് ഐ സി എസ് ഡയറക്ടർ ടി.എം സുഗതൻ,പ്രസിഡന്റ് എം .ഐ .സുകുമാരൻ,സെക്രട്ടറി ടി.കെ .രവീന്ദ്രൻ,വൈസ് പ്രസിഡന്റ് വി .ഐ .ദിവാകരൻ എന്നിവർ സംസാരിച്ചു.ഹോർട്ടീ കോർപ്പ് പരിശീലകൻ ടി. എം സുഗതൻ ക്ളാസ് നയിച്ചു