ഇടുക്കി: ജില്ലയിൽ ഇന്നലെ 336 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്. 322 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 77 പേർ ഇന്നലെ രോഗമുക്തി നേടി. ഇടുക്കി സ്വദേശികളായ 4701 പേരാണ് നിലവിൽ കൊവിഡ്- 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.