തൊടുപുഴ: വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്കുമാരുടെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് പറയുന്നതല്ലാതെ വനിതാ ജീവനക്കാരെ ദ്രോഹിക്കുന്ന തരത്തിൽ തൊടുപുഴയിൽ നിന്ന് കട്ടപ്പനയ്ക്കും അവിടെ നിന്നും തിരികെയും സ്ഥലം മാറ്റി രസിക്കുകയാണ് ഭരണാനുകൂല സംഘടനകളെന്ന് എൻ. ജി. ഒ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ബേബി, ട്രഷറർ ഷിഹാബ് പരീത്, ഭാരവാഹികളായ ബിജു തോമസ്, സി.എസ്. ഷെമീർ, പി.കെ. യൂനസ്, ഡോളിക്കുട്ടി ജോസഫ്, സി.എം. രാധാകൃഷ്ണൻ, എം.എ. ആന്റണി, കെ.സി. ബിനോയി, വിൻസെന്റ് തോമസ്, പി.കെ. ഹരിദാസ് എന്നിവർ പങ്കെടുത്തു.