തൊടുപുഴ:കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത പ്രസിഡന്റായിരുന്ന ദേവസ്യ കൊങ്ങോലയുടെ നിര്യാണത്തിൽ അനുശോചന സമ്മേളനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് തൊടുപുഴ ടൗൺ പള്ളി പാരിഷ്ഹാളിൽ നടത്തും . സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിക്കും.