തൊടുപുഴ:സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ കലാഭവൻ മണിയുടെ സ്മരണാർത്ഥം മണിനാദം സംസ്ഥാന തല നാടൻപാട്ട് മത്സരം ഈ വർഷവും കലാഭവൻ മണിയുടെ ചരമദിനമായ മാർച്ച് 6ന് ചാലക്കുടിയിൽ നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ജില്ലാ തല മത്സരങ്ങൾ ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. ജില്ലാ തലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ പ്രോഗ്രാമിന്റെ വീഡിയോ നേരിട്ടോ വാട്‌സ്ആപ്പ് മുഖേനയോ ജനുവരി 30നു മുൻപായി ജില്ലാ ഓഫീസിൽ എത്തിക്കുക. വിശദവിവരങ്ങൾക്ക് ഫോൺ 04862228936 9447408609 9446933286