തൊടുപുഴ: എട്ട്‌കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കാഞ്ഞിരമറ്റം പാലം ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച്‌കേരളകോൺഗ്രസ്( എം )തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴയിൽ നിന്നും കാഞ്ഞിരമറ്റം പാലത്തിലേക്ക് മാർച്ച് നടത്തും. കേരളകോൺഗ്രസ് ( എം ) ഉന്നതാധികാര സമിതി അംഗം പ്രൊഫ .കെ. ഐ .ആന്റണി മാർച്ച് ഉദ്ഘാടനം ചെയ്യും. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറനേതൃത്വം നൽകും.
കാഞ്ഞിരമറ്റംപാലം നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചിട്ട് ആറ് വർഷമായി.ഇത് വരെ അപ്രോച്ച്‌റോഡ് നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല .കാഞ്ഞിരമറ്റം, തെക്കുംഭാഗംമേഖലയിലെ ആയിരകണക്കിന് ആളുകൾക്കും കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിലെയ്ക്കുള്ളതീർത്ഥാടകർക്കും ഗുണകരവും യാത്രാ ദുരിതം ലഘൂകരിക്കുന്നതുമായ ഈ പാലം ജനങ്ങളുടെ ചിരകാല അഭിലാഷമാണ്.