ഇടുക്കി: ജില്ലയിൽ ഇന്നലെ 302 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് രോഗബാധിതർ 300 കവിയുന്നത്. 284 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 12 പേരുടെ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേർക്കും ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 129 പേർ രോഗ മുക്തി നേടി.