മാള: മിൽമ എറണാകുളം മേഖലാ യൂണിയന്റെ പരിധിയിൽപ്പെട്ട എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ക്ഷീര സംഘങ്ങൾ 2021 ഫെബ്രുവരി ഒന്ന് മുതൽ മേഖലാ യൂണിയന് നൽകുന്ന പാലിന് ലിറ്ററിന് 1.50 രൂപ നിരക്കിൽ അധിക ഇൻസെന്റീവ് നൽകാൻ തീരുമാനിച്ചു. ഇതിൽ ഒരു രൂപ കർഷകർക്കും അമ്പതു പൈസ ദൈനംദിന ചെലവുകൾക്കായി ക്ഷീര സംഘങ്ങൾക്കും നൽകും.