ചെറുതോണി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകരുടെ അതിജീവനപോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കാർഷിക ബിൽ പിൻവലിക്കുക, ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു ഭൂപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യുക, നിർമ്മാണനിയന്ത്രണ ഉത്തരവ് പിൻവലിക്കുക, ബഫർസോൺ ഉത്തരവുപിൻവലിക്കുക, വന്യജീവിആക്രമണങ്ങളിൽനിന്ന് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീയാവശ്യങ്ങളുന്നയിച്ചും ഇന്ന് രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെ ചെറുതോണിയിൽ കെ.സി.വെ.എം ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ഏകദിനഉപവാസം നടത്തുമെന്ന് ഡയറക്ടർ ഫാ. മാത്യൂ ഞവരക്കാട്ടറിയിച്ചു. സമരത്തിന്റെ ഉദ്ഘാടനം മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്യും. ഡീൻകുര്യാക്കോസ് എം.പി, റോഷി അഗസ്റ്റ്യൻ എം.എൽ.എ, അഡ്വ. ഫ്രാൻസീസ് ജോർജ്ജ്, അഡ്വ.ജോയിസ് ജോർജ്ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, ജോർജ്ജ് കോയിക്കൽ തുടങ്ങിയവർ പ്രസംഗിക്കും. സമാപന സമ്മേളനം ഇടുക്കി രൂപാദ്ധ്യക്ഷൻ മാർജോൺനെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.