ചെറുതോണി: ജലവിതരണ വകുപ്പിന്റെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. തൊടുപുഴ-പുളിയന്മല ദേശീയപാതയിൽ ചെറുതോണി ട്രാഫിക് ജംഗ്ഷനും പെട്രോൾ പമ്പിനും ഇടയിലാണ് ആഴ്ചകളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ജില്ലാ ആസ്ഥാനത്ത് വഞ്ചിക്കവല കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഭവനങ്ങളിലേക്ക് എത്തേണ്ട അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹിക്കാനാവശ്യമായ വെള്ളമാണ് വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലം പാഴാകുന്നത് . വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകൾ സമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യാത്തതുമൂലം തുരുമ്പെടുത്ത് നിരന്തരം കേടാവുകയാണ്.