തൊടുപുഴ: നഗരസഭയിലെ അംഗീക്യത തെരുവ് കച്ചവടക്കാർക്കുള്ള ഡിജിറ്റൽ ട്രാൻസാക്ഷൻ ബോധവത്കരണ പരിപാടി 'മേം ഭീ ഡിജിറ്റൽ കാമ്പയിൻ" ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ അംഗീക്യത തിരിച്ചറിയൽ കാർഡുള്ള എല്ലാ തെരുവ് കച്ചവടക്കാരെയും ഡിജിറ്റൽ ഇടപാടിലേക്ക് കൊണ്ടു വരിക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാ കച്ചവടക്കാർക്കും ക്യുആർ കോഡ് സ്റ്റാന്റുകളും സ്റ്റിക്കറുകളും വിതരണം ചെയ്തു. പി. എം .സ്വാനിധി പദ്ധതി വഴി പതിനായിരം രൂപ ബാങ്ക് വായ്പ എടുത്ത കച്ചവടക്കാരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പൽ സെക്രട്ടറി രാജശ്രീ പി.നായർ പ്രസംഗിച്ചു. എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ ജോണി ജോസഫ് പദ്ധതി അവതരണം നടത്തി. യൂണിയൻ ബാങ്ക് ചാനൽ മാനേജർ മനു, സുധാകരൻ പിള്ള എന്നിവർ ക്ലാസുകൾ നയിച്ചു.