കോട്ടയം: ശ്രീ ചമയംകര ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന അശ്വതി മഹോത്സവം ഫെബ്രുവരി 4മുതൽ 17വരെ നടക്കും. 10ന് ധ്വജ പ്രതിഷ്ഠ, 11ന് കൊടിയേറ്റ്, 17ന് ആറാട്ട് എന്നിവയും നടക്കും.
നാലിന് പുലർച്ചെ 5.30ന് ഗണപതിഹോമം, 8.30ന് മൃത്യുഞ്ജയ ഹോമം, രാത്രി ഏഴിന് ദീപാരാധന. അഞ്ച്, ആറ് തീയതികളിൽ പതിവ് ചടങ്ങുകൾ. ഏഴിന് രാവിലെ ധ്വജവാഹന വിഗ്രഹ ഘോഷയാത്ര. എട്ട്,. ഒമ്പത് തിയതികളിൽ പതിവ് ചടങ്ങുകൾ. പത്തിന് രാവിലെ 9.45നും 10.25നും മദ്ധ്യേ ധ്വജപ്രതിഷ്ഠ. കുമാരൻ തന്ത്രി, മേൽശാന്തി പള്ളം അനീഷ് നാരായണൻ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 11ന് ഭാഗവത സപ്താഹ യജ്ഞാരംഭം. 6.45ന് ഭദ്രദീപ പ്രകാശനം. വൈകിട്ട് 6.05നും 6.30നും മദ്ധ്യേ കൊടിയേറ്റ്. 12,13 തീയതികളിൽ പതിവ് ചടങ്ങുകൾ. 14ന് ചമയംകര പൊങ്കാല. രാവിലെ 9.15ന് തിരുവഞ്ചൂർ കുന്നത്ത് ദാമോദരൻ ആചാരി പൊങ്കാല അടുപ്പിൽ അഗ്നി പകരും. 10ന് ദ്രവ്യകലശാഭിഷേകം. തുടർന്ന് പൊങ്കാല സമർപ്പണം. 15ന് പതിവ് ചടങ്ങുകൾ. 16ന് പള്ളിവേട്ട. രാത്രി 10ന് ശ്രീഭൂത ബലി, തുടർന്ന്പള്ളിവേട്ട പുറപ്പാട്, പള്ളിനായാട്ട്, പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ്. 17ന് ഉച്ചയ്ക്ക് 12.30ന് മഹാ അശ്വതി പൂജ, തുടർന്ന് ആറാട്ട് സദ്യ. ഉച്ചകഴിഞ്ഞ് 3ന് ആറാട്ട് പുറപ്പാട്, 7നും 7.30നും മദ്ധ്യേ നീറിക്കാട് പഴുമാലി കടവിൽ ആറാട്ട്. തുടർന്ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പും താലപ്പൊലി ഘോഷാത്രയും. വെടിക്കെട്ട്, കൊടിയറക്ക്. തുടർന്ന് മഹാഗുരുതി. ട്രസ്റ്റ് ചെയർമാൻ വിജയൻ കല്ലേമാക്കൽ, സെക്രട്ടറി ഷാജൻ ചമയംകര, വൈസ് ചെയർമാൻ വിജയൻ കൂനംപുരയിടം, ജോ.സെക്രട്ടറി സലിൻ കൂനംപുരയിടം, ഉത്സവ കമ്മിറ്റി കൺവീനർ സുനിൽ വള്ളപ്പുര, ദേവസ്വം മാനേജർ സുരേന്ദ്രൻ ചമയംകര എന്നിവർ നേതൃത്വം നൽകും.