തൊടുപുഴ: സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) ആഭിമുഖ്യത്തിൽ തൊടുപുഴയിൽ റഷ്യൻ വിപ്ലവത്തിന്റെ ശില്പിയായ ലെനിൻ-ന്റെ അനുസ്മരണം നടത്തി. അനുസ്മരണയോഗംഎസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സിബി .സി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.സി. ജോളി, പി.ജെ. മൈക്കിൾ എന്നിവർ പ്രസംഗിച്ചു.