തൊടുപുഴ: ഇന്ത്യയിലെ കർഷകരെ കോർപ്പറേറ്റുകൾക്ക് കൈമാറുന്നതരത്തിലുള്ള കർഷകദ്രോഹ നിയമങ്ങൽ പിൻവലിക്കുക തന്നെ വേണമെന്ന് ഡീൻ കുര്യാക്കോസ് എം. പി ആവശ്യപ്പെട്ടു. തൊടുപുഴയിൽ കർഷകസമര കേന്ദ്രത്തിലെ 44-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.സി.ഐ ഗോഡൗണുകൾ ഇല്ലാതായാൽ കേരളത്തിലെ പൊതുവിതരണ സമ്പ്രദായം ഇല്ലാതകും, ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധനവ് ഉണ്ടാകാനും ഇടയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രൊഫ. എം.ജെ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചെർന്നയോഗത്തിൽ എൻ.ഐ .ബെന്നി, എൻ. വിനോദ്കുമാർ, അബ്ദുൾ അസീസ്, റ്റി.ജെ. പീറ്റർ, ജയിംസ് കോലാനി, സെബാസ്റ്റ്യൻ എബ്രാഹം, പി.വി മൈക്കിൾ എന്നിവർ സംസാരിച്ചു.