തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ജോസ് മഠത്തിൽ, കൗൺസിലർമാരും സ്‌കൂളിലെ രക്ഷിതാക്കളുമായ സാബിറ ജലീൽ, മെർളി രാജു എന്നിവർക്ക് പൗര സ്വീകരണം നൽകി. സ്‌കൂളിന്റെ ഉപഹാരം സ്‌കൂൾ മാനേജർ റവ.ഡോ ജിയോ തടിക്കാട്ട് നൽകി. കൂടാതെ സംസ്ഥാന അറബിക് ക്വിസ് മത്സരത്തിൽ മൂഴുവൻ മാർക്കും നേടിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഫർസാന യൂസഫിന് കോലാനി മദ്രസ ഗ്രൗണ്ടിൽ സ്‌നേഹോപഹാരം നൽകി. കോലാനിയിൽ നടന്ന പൗര സ്വീകരണം വാർഡ് കൗൺസിലർ കവിത വേണു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.എൽ. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകരായ ഷിന്റോ ജോർജ്ജ്, അനീഷ് ജോർജ്ജ്, ബീനാ വിൽസൺ, ആർ. മിനിമോൾ, ജുൽന മരിയ, പി.ടി.എ പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.