ഇടുക്കി: വാഗമൺ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഇടതുസ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർസ്ഥാനാർഥി ബിജോ മാണി നൽകിയ തിരെഞ്ഞെടുപ്പ് ഹർജിയിൽ പ്രാഥമിക വാദം പൂർത്തിയാക്കി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഇടുക്കി ജില്ലാകോടതി ഉത്തരവായി. മതവികാരമിളക്കിയും തെറ്റിദ്ധാരണപരത്തിയും വോട്ട് നേടാൻ സോഷ്യൽ മീഡിയിലൂടെ എതിർസ്ഥാനാർഥിയും പ്രവർത്തകരും വ്യാജപ്രചരണം നടത്തിയെന്നാരോപിച്ചാണ് ഹർജി. സോഷ്യൽ മീഡിയയിൽ നടത്തിയ പ്രചാരണത്തിന്റ സ്‌ക്രീൻ ഷോട്ടുകളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സഹിതമാണ് ഹർജി ഫയൽ ചെയ്തത്. 225 വോട്ടുകൾക്കാണ് ബിജോ മാണി പരാജയപ്പെട്ടത്. ഹർജിക്കാരനവേണ്ടി അഡ്വ സി എസ് അജിത് പ്രകാശ്,അഡ്വ നിതിൻ രാജ്, അഡ്വ സെബാസ്റ്റ്യൻ കെ ജോസ് എന്നിവർ ഹർജിക്കാരനവേണ്ടി ഹാജരായി. കേസ് മാർച്ച് 8 ന് വീണ്ടും പരിഗണിക്കും.