ഇടുക്കി: സ്‌കോൾ-കേരള മുഖേന 2020-2022 ബാച്ചിലേക്കുള്ള ഒന്നാംവർഷ ഹയർസെക്കണ്ടറി കോഴ്‌സുകൾക്ക് (ഓപ്പൺ, റെഗുലർ, പ്രൈവറ്റ്, സ്‌പെഷ്യൽ കാറ്റഗറി പാർട്ട് 3) പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി 25 മുതൽ 30 വരെ സ്‌കോൾ കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾ വഴി രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി . പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട എല്ലാ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ സമീപിക്കേണ്ടതാണെന്നും ഈ വർഷം ഇനിയൊരു അവസരം ഉണ്ടായിരിക്കുന്നതല്ലെന്നും വൈസ് ചെയർമാൻ അറിയിച്ചു.