മൂന്നാർ: മൂന്നാറിൽ പുതിയതായി ആരംഭിക്കുന്ന കണ്ണൻദേവൻ ഹിൽസ് ഇ.എസ്.ഐ ഡിസ്‌പെൻസറിയിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ നിലവിലുളള ഒരു ഒഴിവിലേക്ക് താത്കാലിക നിയമത്തിനായി ഫെബ്രുവരി 3 രാവിലെ 11ന് വാക്ക്ഇൻ ഇന്റർവ്യു നടത്തും. എറണാകുളം നോർത്തിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുളള പോൾ അബ്രോ റോഡിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് മദ്ധ്യമേഖല റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ചാണ് ഇന്റർവ്യു. കേരള ഗവ. അംഗീകരിച്ച എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. താത്പ്പര്യമുളളവർ എം.ബി.ബി.എസ് ഡിഗ്രി സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ജനനതിയതി, ജാതി, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അന്നേ ദിവസം ഓഫീസിൽ ഹാജരാകണം. ഫോൺ: 0484 2391018