ചെറുതോണി : പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ വായ്പ പരിചയപ്പെടുത്തലും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനവും പദ്ധതികളുടെ പരിചയപ്പെടുത്തലും കോർപ്പറേഷൻ ചെയർമാൻ ബി. രാഘവൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ചാണ് വനിതകൾക്ക് സ്വയം തൊഴിൽ വായ്പ നൽകുന്നത്.

ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാനേജർ കെ.എസ് അനിൽകുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ ബിജു ജോസഫ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സതീശൻ, ഐ.റ്റി.ഡി.പി സീനിയർ സൂപ്രണ്ട് കെ. ജി .ജോളിക്കുട്ടി , എസ്.സി/എസ്.ടി പ്രൊമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.