ചെറുതോണി: ബി.ജെ.പി.ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുംകോർപ്പറേറ്റുകൾക്ക് വിറ്റുവെന്നും ,ഇതിനു പിന്നാലെ ഇന്ത്യയിലെ കർഷകനെയുംകോർപ്പറേറ്റുകൾക്ക് അടിയറവു വക്കുന്ന നടപടിയാണ് പുതിയ കാർഷിക ബില്ലിലൂടെയുംകേന്ദ്ര ഗവൺമെന്റ് ചെയ്തു വരുന്നതെന്ന് ഡി.സി.സി.പ്രസിഡന്റ് അഡ്വ: ഇബ്രാഹിംകുട്ടികല്ലാർ പറഞ്ഞു ഡൽഹിയിൽ സമരംചെയ്യുന്ന കർഷകർക്ക് അഭിവാദ്യമർപ്പിച്ച്‌കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ചെറുതോണിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ്‌റോയികൊച്ചുപുര അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി. മെമ്പർ എ.പി.ഉസ്മാൻ ,ഡി.സി.സി.സെക്രട്ടി എം.ഡി.അർജുനൻ ,ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയക്കനാട്ട് ,പി.ഡി .ജോസഫ്,ജോയി വർഗ്ഗീസ് ,സി.പി.സലിം ,തങ്കച്ചൻ പനയംമ്പാല ,ശശികലരാജു, ആൻസിതോമസ് ,കെ.ഗോപി, റ്റി.ജെ .കുര്യൻ ,രമേഷ് കുമാർ .പി .ആർ അജിത്ത് ,റ്റിന്റു സുഭാഷ് ,ആലീസ്‌ജോസ് ,ഏലിയാമ്മജോയി, അജീഷ്‌കുമാർവേലായുധൻ ,ബാബുജോർജ്, എൻ .ജെ.ജോസ് ,സാബു കല്ലാശ്ശേരി ,തോമസ് മാങ്കുന്നേൽ എന്നിവർ സംസാരിച്ചു