തൊടുപുഴ:ജില്ലയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച കെ.എസ്.എസ്.പി.യു അംഗങ്ങൾക്ക് തൊടുപുഴ പെൻഷൻ ഭവനിൽ സ്വീകരണം നൽകി.കെ.എസ്.എസ്.പി.യു.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ, ജില്ലാ സെക്രട്ടറി വി.കെ.മാണി, ട്രഷറർ ടി. ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു. ജെസി ആന്റണി, കെ.എസ് ജോൺ ഷെർലി ജോസുകുട്ടി , ജോസ് തൈച്ചേരി ,ചെറിയാൻ കക്കയം ,ആർ.സി.ഷാജൻ ,കെ.കെ.രാജു ,എൻ.ജെ.ജോസഫ് അമ്മിണി ഗോപാലകൃഷ്ണൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്.