അറക്കുളം: മുട്ടം ഹെൽത്ത് ബ്ലോക്കിലെ ആരോഗ്യപ്രവർത്തകർക്ക് അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്നലെ മുതൽ കൊവിഡ് വാക്‌സിനേഷൻ നൽകിത്തുടങ്ങി. മുട്ടം ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോ ആദ്യമായി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. തുടർന്ന് അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അനില ബേബി, ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. മെറീന ജോർജ്, മുട്ടം സി എച്ച് സിയിലെ ഡോ. ലിനി എന്നിവർ കോവിഡ് വാക്സിൻ സ്വീകരിച്ചു.