mahila

ചെറുതോണി: സ്ത്രീകളുടെ കണ്ണീരിന് വില പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകളുടെ കണ്ണൂനീർതോർന്നിട്ടില്ലന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്. പറഞ്ഞു. മഹിളകോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ത്രിതല പഞ്ചായത്തുകളിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.പി.ഉസ്മാൻ, ലീലാമ്മജോസ്, നിഷാസോമൻ, ശശികല രാജു, ഷൈബി ജിജി, വത്സമ്മജോസ്, ഷൈലജ ഹൈദ്രോസ്,സോളി ജീസസ് തുടങ്ങിയവർ പ്രസംഗിച്ചു.