തൂക്കുപാലം : ബാലഗ്രാം ബ്ലോക്ക് നമ്പർ 112 ൽ സജി -തുളസി ദമ്പതികളുടെ മകൻ അരുൺകുമാർ ( 22 )
വിഷം ഉള്ളിൽച്ചെന്ന് മരിച്ചു. ഇന്നലെ ഒരുമണിയോടെ ചതുരംഗപ്പാറ (തമിഴ്‌നാട് ഏറിയാ) യിൽ പോയി വിഷം കഴിച്ച ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ചു വിഷം കഴിച്ചവിവരം അറിയിച്ചു.സുഹൃത്തുക്കളുംബന്ധുക്കളും സംഭവസ്ഥലത്ത് പോയി അവശതയിൽ കിടന്നിരുന്ന യുവാവിനെ വാഹനത്തിൽ കയറ്റി കൊണ്ടുവരുംവഴി മരണം സംഭവിച്ചു. നെടുങ്കണ്ടത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്ത് വരികയായിരുന്നു.സഹോദരി :ആതിര. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടത്തും.