തൊടുപുഴ : ദേവികുളം നിയോജക മണ്ഡലത്തിലെ തോട്ടം മേഖലകളിലെ പട്ടികജാതി വിഭാഗക്കാരായ ബിരുദ വിദ്യാർത്ഥികൾക്ക് ബാങ്ക് വഴി സർക്കാർ നൽകി വരുന്ന ധനസഹായം തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് ജനപ്രതിനിധികളായ പഞ്ചായത്ത് മെമ്പർമാർ ലക്ഷക്കണക്കിന് രൂപാ തട്ടിയെടുത്തിട്ടുണ്ടെന്നും കുറ്റക്കാരായ പ്രതികളെ അറസ്റ്റ് ചെയ്ത് പട്ടികജാതി സംരക്ഷണ നിയമമനുസരിച്ച് വഞ്ചനാ കുറ്റത്തിന് കേസെടുക്കണമെന്ന് പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് സി.സി കൃഷ്ണൻ ആവശ്യപ്പെട്ടു.