അടിമാലി : ആയിരമേക്കർ കൈവല്യാനന്ദപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ തിരുവുത്സവം 24 ന് തുടക്കമാകും. 28 ന് ആറാട്ടോടുകൂടി സമാപിക്കും. ക്ഷേത്രം തന്ത്രി പി.യു ശങ്കരൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി അമൽ ശാന്തിയും ക്ഷേത്രം ശാന്തി ഹരി ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ അഭിഷേകം,​ 6 ന് ഗുരുപൂജ,​ 6.30 ന് ഗണപതി ഹവനം,​ 7 ന് ഉച്ചപൂജ,​ 9 ന് കലശപൂജ,​ 10 ന് കലശാഭിഷേകം,​ തുടർന്ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ 8 ന് അത്താഴപൂജ ,​ സമ്പൂർണ്ണ അഹസ് എന്നിവ നടക്കും. 24 ന് രാവിലെ 8.50 ന് കൊടിമരം മുറിക്കൽ,​ വൈകുന്നേരം 6.45 നും 7.30 നും മദ്ധ്യേ തൃക്കൊടിയേറ്റ് ,​ 25 ന് രാവിലെ 8.30 ന് ശീവേലി,​ 9 ന് നവകം പ‌ഞ്ചഗവ്യം,​ വൈകിട്ട് 5 ന് കാഴ്ചശീവേലി,​ 26 ന് പതിവ് പൂജകൾ,​ രാത്രി 8 ന് സമ്പൂർണ്ണ അഹസ്,​ 27 ന് പതിവ് പൂജകൾ,​ വൈകിട്ട് 8.30 ന് ശ്രീഭൂതബലി,​ 9.30 ന് പള്ളിവേട്ട പുറപ്പാട്,​ പള്ളിവേട്ട,​ പള്ളിക്കുറുപ്പ്,​ സമ്പൂർണ്ണ അഹസ് ,​ 28 ന് രാവിലെ പതിവ് പൂജകൾ,​ 10 ന് ആറാട്ട് ബലി,​ 11 ന് തിരുവാറാട്ട്,​ വലിയ കാണിക്ക,​ കൊടിമരച്ചുവട്ടിൽ പറ,​ 12 ന് കലശാഭിഷേകം,​ ഉച്ചപൂജ,​ കൊടിയിറക്ക്,​ മംഗളപൂജ,​ സമ്പൂർണ്ണ അഹസ്.