തൊടുപുഴ: അൽ- അസ്ഹർ കോളേജ് ഒഫ് എൻജിനീയറിങ് ആന്റ് പോളിടെക്‌നിക്കിൽ എൻ.ബി.എ അക്രഡിറ്റേഷന്റെ ഭാഗമായി അദ്ധ്യാപകർക്ക് നടത്തിയ പരീശീലനം അൽ- അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ അഡ്വ. കെ.എം. മിജാസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എം. മൂസാഹാജി സമാപന പ്രസംഗം നടത്തി. വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസി. പ്രൊഫസർ ആൻഡ്രൂസ് ജോസ് ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ കെ.എ. ഖാലിദ്, അഡ്മിനിസ്‌ട്രേറ്റീവ് ആഫീസർ അഡ്വ. എസ്.എസ്. താജുദീൻ, അക്കാദമിക് ഡീൻ പ്രൊഫ. നീതാഫരീദ്, ജനറൽ വിഭാഗം മേധാവി പ്രൊഫ. എൻ.എ. സെമിമോൾ എന്നിവർ പ്രസംഗിച്ചു. അൽ- അസ്ഹർ കോളേജ് ഒഫ് എൻജിനിയറിംഗ് ആന്റ് പോളിടെക്‌നിക്കിലെ വിവിധ വിഭാഗങ്ങളിലെ 40 അദ്ധ്യാപകർ പങ്കെടുത്തു. അൽ- അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ കെ.എം. മൂസാഹാജി ക്ലാസ് നയിച്ച പ്രൊഫസർ ആൻഡ്രൂസ് ജോസിന് ഉപഹാരം സമർപ്പിച്ചു.