jose
കെ.സി.വൈ.എം ഇടുക്കി രൂപത ചെറതോണിയിൽ നടത്തിയ ഉപവാസ സത്യാഗ്രഹ സമരം ഇടുക്കി രൂപതാ വികാരിജനറാൾ മോൺ ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനംചെയ്തു സംസാരിക്കുന്നു

ചെറുതോണി: ഹൈറേഞ്ചിലെ കർഷകർ അനുഭവിക്കുന്ന ആശങ്കകൾക്ക് ശാശ്വതമായ പരിഹാരം കാണാൻ ഭരണകൂടവും ഉദ്യോഗസ്ഥരും എത്രയും വേഗം തയ്യാറാകണമെന്ന് ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ ജോസ് പ്ലാച്ചിക്കൽ. ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടുക്കിയിലെ കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം ഇടുക്കി രൂപത ചെറതോണിയിൽ നടത്തിയ ഉപവാസ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം ഇടുക്കി രൂപതാ പ്രസിഡന്റ് ടോമിൻ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.