ചെറുതോണി: കൊവിഡ് രോഗികൾക്ക് ക്ഷേമനിധി ബോർഡുകൾ വഴി നൽകിക്കൊണ്ടിരുന്ന ചികിത്സാധനസഹായത്തിന് 30 മുതൽ അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്ന് ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം പിൻവലിക്കണമെന്ന് കേരള കർഷകതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സെക്രട്ടറി മാത്യു കൈച്ചിറ എന്നിവർ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ക്ഷേമനിധി ബോർഡുകൾക്ക് ധനസഹായം സ്വന്തം നിലയിൽ കൊടുക്കാൻ കഴിയില്ലാത്തതിനാൽ കൊവിഡ് രോഗികൾക്ക് നൽകി വന്നിരുന്ന സഹായം തുടരണം. ഈയാവശ്യമുന്നയിച്ചും ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് തടിയമ്പാട് ക്ഷേമനിധി ആഫീസിന് മുന്നിൽ ധർണ നടത്തുമെന്നും അവർ അറിയിച്ചു.