തൊടുപുഴ: ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ 2020 ലെ സംസ്ഥാന കലാരത്‌ന പുരസ്‌കാരം തൊടുപുഴ വഴിത്തലയിൽ മീഡിയ രംഗത്തിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയായ സംസാര ക്രിയോഷൻസിന് അർഹരായി. ഫെബ്രുവരി 14ന് മലപ്പുറത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. തെയ്യം കലാകാരന്റെ കഥ പറഞ്ഞ ഉപ്പ്‌ളി എന്ന ഹ്രസ്വചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.