അറക്കുളം: പതിപ്പള്ളിയിൽ കാലപ്പഴക്കം കൊണ്ട് നശിച്ചു പോയ വാട്ടർ അതോറിട്ടിയുടെ പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനും ടാങ്കുകൾ നന്നാക്കാനും വെള്ളം കൊണ്ടുവരുന്ന മേമുട്ടത്തെ കുളം നന്നാക്കാനും ട്രൈബൽ ഡിപ്പാർട്ട്മെന്റ് അനുവദിച്ച എട്ട് ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി വാർഡ് മെമ്പർ പി.എ. വേലുക്കുട്ടൻ അറിയിച്ചു. പഞ്ചായത്ത്‌ അസിസ്റ്റന്റ് എൻജിനിയർ പി.ആർ. ബാബുരാജ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി.