കുമാരമംഗലം: വെള്ളായണി കാർഷിക കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമസഹവാസ് പ്രോഗ്രാം കുമാരമംഗലം പഞ്ചായത്തിൽ നടന്നു. കൃഷിഭവനിൽ നടന്ന പരിശീലനവും കാർഷിക വികസന രേഖ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു. കൃഷി ആഫീസർ പി.ഐ. റഷീദ അദ്ധ്യക്ഷത വഹിച്ചു.