വെള്ളത്തൂവൽ: ജില്ലയിൽ 2019 ജനുവരിയിൽ നിലവിൽ വന്ന യു.പി സ്‌കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് എത്രയും വേഗം നിയമനം നടത്തണമെന്ന ആവശ്യം ശക്തം. ഇനിയൊരു റാങ്ക് പട്ടികയിൽ ഇടം നേടാനാകാതെ പ്രായപരിധി അവസാനിക്കുന്ന നിരവധി ഉദ്യോഗാർത്ഥികൾ ഈ പട്ടികയിൽ ഉണ്ട്. കൊവിഡ്- 19 നിയമനത്തെ ബാധിക്കാത്ത വിധത്തിൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ് ഉദ്യോഗാത്ഥികൾ.