തൊടുപുഴ: ന്യൂമാൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ 26ന് ഉച്ചയ്ക്ക് രണ്ടിന്‌ കോളേജ് അങ്കണത്തിൽ വാർഷിക പൊതുയോഗവും ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തൊടുപുഴ ന്യൂമാൻകോളേജ് പൂർവ്വവിദ്യാർത്ഥികളായ ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകും. യോഗം നിയുക്ത ജില്ലാ ജഡ്ജി ദിനേശൻപിള്ള ഉദ്ഘാടനം ചെയ്യും. ന്യൂമനൈറ്റ്‌സ് പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ.തോമ്‌സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. ബർസാർ ഫാ. പോൾ കോരമ്പിൽ, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി സുധീഷ്, മനോജ്‌ കോക്കാട്ട്, ലഫ്. പ്രഫ. പ്രജീഷ് സി. മാത്യു, അബ്ദുൾ അൻസാരി, അഡ്വ. സെബാസ്റ്റ്യൻ കെ. ജോസ് എന്നിവർ സംസാരിക്കും.