തൊടുപുഴ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട തൊടുപുഴയിലെ മുളങ്കൊമ്പിൽ ഔസേപ്പിന് കത്തോലിക്ക കോൺഗ്രസ് ഹാർട്‌ലിംഗ്‌സ് ഗ്ലോബലിന്റെയും കോതമംഗലം രൂപത കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഭവനം നിർമ്മിച്ചു നൽകി. സീറോ മലബാർ സഭ കൂരിയ ബിഷപ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ആശീർവദിച്ച് സന്ദേശം നൽകി. ഹാർട്ട്‌ലിംഗ്‌സിനു നേതൃത്വം നൽകുന്ന ഷെവ.ഡോ. മോഹൻ തോമസ്,ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പെടെയുള്ള ഭാരവാഹികളെ കൂരിയ ബിഷപ് അനുമോദിച്ചു. പ്രഥമ ഭവനത്തിന്റെ താക്കോൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മുളങ്കൊമ്പിൽ ഔസേപ്പിനു കൈമാറി. തൊടുപുഴ ടൗൺ ഫൊറോനാ പള്ളി വികാരി ഡോ. ജിയോ തടിക്കാട്ട് മുഖ്യ സന്ദേശം നൽകി. ഹാർട്ലിംഗ്‌സ് ഗ്ലോബൽ ഫിനാൻസ് ഇൻചാർജ് ആന്റണി എൽ. തൊമ്മാന, ഗ്ലോബൽ ട്രഷറർ പി.ജെ പാപ്പച്ചൻ, ഖത്തർ എസ്.എം.സി.എ പ്രസിഡന്റ് ജോൺസൺ ഇലവത്തിങ്കൽ, കുവൈറ്റ് എസ്.എം.സി.എ പ്രസിഡന്റ് തോമസ് കുരുവിള, കോതമംഗലം രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട്, ജനറൽ സെക്രട്ടറി ജോസ് പുതിയിടം, ട്രഷറർ ജോൺ മുണ്ടൻകാവിൽ, വൈസ് പ്രസിഡന്റ് മാത്യു മലേക്കുടി എന്നിവർ സംസാരിച്ചു. ഹാർട്‌ലിംഗ്‌സ് പ്രവർത്തകർക്കൊപ്പം മുളങ്കമ്പിൽ ഔസേപ്പിന്റെ സഹപാഠികളും ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.