house
ഗാന്ധിജി സ്റ്റഡി സെന്റർ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം അപ്പു ജോൺ ജോസഫ് നിർവഹിക്കുന്നു.

ചെറുതോണി: പ്രളയത്തിൽ സർവ്വവും നഷ്ടപെട്ട ജയരാജിന് പുതിയ വീട്. മണിയാറൻ കുടിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപ്പു ജോൺ ജോസഫ് നിർവഹിച്ചു. 2018 ലെ പ്രളയത്തിലാണ് കല്ലടയിൽ ജയരാജിന് വീട് നഷ്ടപ്പെട്ടത്. പി.ജെ. ജോസഫ് ചെയർമാനും അപ്പു ജോൺ ജോസഫ് വൈസ് ചെയർമാനുമായ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ച് നൽകിയത്. 2018ൽ പെരുങ്കാലായിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ജയരാജിന്റെ ഭാര്യയും മകളും ഭാര്യയുടെ മാതാവും പിതാവും മരണപെട്ടിരുന്നു. മകൻ ദേവനന്ദൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ്, നോബിൾ ജോസഫ്, ജോയ് കൊച്ചുകാരോട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അഡ്വ. എബി തോമസ്, സിനു വലുമ്മേൽ, വർഗീസ് വെട്ടിയാങ്കൽ, വിൻസെന്റ് വള്ളാടി, കൂട്ടായി കെ, സെലിൻ കളപ്പുരയ്ക്കൽ, ടോണി മാറമറ്റം, എബിൻ വട്ടാപ്പിള്ളിൽ, ഉദീഷ് ഫ്രാൻസിസ്, സി.വി. തോമസ്, ടോമി തൈലമനൽ, ടോമി കൊച്ചുകൂടി, കെ കെ വിജയൻ, റെനി മാണി, ഷിജോ ഞാവരകാട്, സജീവൻ തേനികക്കൂടി, കുര്യൻ കുമ്പാട്ട്, ബെന്നി പുതുപ്പാടി, ജോജു തോമസ്, ജെയ്‌സൺ ചെന്നംകുളം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.