കുഞ്ചിത്തണ്ണി: എല്ലക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കുഞ്ചിത്തണ്ണി ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം 27ന് നടക്കും. ബാങ്ക് ഡയറക്ടർ ബോർഡംഗം ടി.ജി. സോമന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ഒ.ആർ. ശശി നവീകരിച്ച ആഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ദേവികുളം താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ എം.ബി. രാജൻ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.ബി. ജോഷി,​ സ്വപ്ന സജിമോൻ, സഹകരണ സംഘം അസി. ഡയറക്ടർ ശാലിനി പി.ആർ എന്നിവർ പ്രസംഗിക്കും. ബാങ്ക് സെക്രട്ടറി ജെയ്‌സമ്മ ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിക്കും. യോഗത്തിൽ ബാങ്ക് ഡയറക്ടർ സി.ഡി. ടോമി സ്വാഗതവും കുഞ്ചിത്തണ്ണി ശാഖാ മാനേജർ ജസ്റ്റിൻ കെ.എസ്. നന്ദിയും പറയും.