പുതുപ്പെരിയാരം: തെങ്ങുംപള്ളിൽ പരേതനായ ജോസഫ് കുര്യന്റെ ഭാര്യ അന്നമ്മ ജോസഫ് (88) നിര്യാതയായി. മക്കൾ: പരേതയായ മേരി ജോണി, എൽസമ്മ പോൾ, ആനിയമ്മ ജോസ്, പരേതനായ ജോയിച്ചൻ ജോസഫ് വാഴക്കുളം, ജോഷി ജോസഫ് വെള്ളിയാമറ്റം, ജോമോൻ ജോസഫ് പാറക്കടവ്, സെബാസ്റ്റ്യൻ ജോസഫ് (എച്ച്.എസ്.എസ്.ടി സെന്റ്. ജോർജ് എച്ച്.എസ്.എസ്, കോതമംഗലം). മരുമക്കൾ: ജോണി പള്ളിക്കുന്നേൽ ഏഴുമുട്ടം, പോൾ ഇലവുങ്കൽ ഉടുമ്പന്നൂർ, ജോസ് ചറ്റേക്കാട്ട് തട്ടക്കുഴ, സിൻസി ജോയിച്ചൻ കാക്കനാട്ട് വാഴക്കുളം, ഷേർളി ജോഷി പുളിന്താനം വെള്ളിയാമറ്റം, സോണ ജോമോൻ തേവരക്കാട്ട് പാറക്കടവ്, ജെൻസി മാത്യു പുളിന്താനം (സെക്രട്ടറി, പുതുപ്പരിയാരം എസ്.സി.ബി). സംസ്‌കാരം തിങ്കളാഴ്ച 2.30ന് ചിറ്റൂർ സെന്റ് ജോർജ് പള്ളി സെമത്തേരിയിലെ കുടുംബ കല്ലറയിൽ.