അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറി & റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ 26ന് വൈകിട്ട് 3.30ന് ലൈബ്രറി ഹാളിൽ കെ.ആർ. മീരയുടെ നോവൽ 'ഖബർ' പുസ്തകാസ്വാദന സദസിൽ പരിചയപ്പെടുത്തും. പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ ബിജു സി.പി. വിഷയാവതരണം നടത്തും. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ എന്നിവർ അറിയിച്ചു.