ഏഴല്ലൂർ: യുവദീപ്തി കെ.സി.വൈ.എം മൈലക്കൊമ്പ് ഫൊറോനയുടെ 2021- 22 പ്രവർത്തന വർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടത്തി. ഫൊറോന പ്രസിഡന്റ് ആൽബിൻ ബാബു അദ്ധ്യക്ഷനായിരുന്ന ചടങ്ങ് കോതമംഗലം രൂപത ഡയറക്ടർ ഫാ. സിറിയക് ഞാളൂർ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജിബിൻ ജോർജ്, ഏഴല്ലൂർ യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ ചാത്തോളിന് നൽകികൊണ്ട് മാർഗരേഖ പ്രകാശനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. തോമസ് വട്ടത്തോട്ടത്തിൽ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ മുൻ രൂപതാ സംസ്ഥാന ഭാരവാഹിയായിരുന്ന അനു ജോൺ വയലിൽ വിശിഷ്ടാഥിതിയായിരുന്നു. ഫൊറോന ആനിമേറ്റർ സി. മരിയ റാണി എഫ്.സി.സി, രൂപതാ പ്രസിഡന്റ് ജിബിൻ ജോർജ്, ഏഴല്ലൂർ യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ ചാത്തോളിൻ എന്നിവർ സംസാരിച്ചു. ഫൊറോന സെക്രട്ടറി ഇമ്മാനുവേൽ സോജൻ സ്വാഗതവും ഏഴലൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് സൂര്യ ജോർജ് നന്ദിയും പറഞ്ഞു.