തൊടുപുഴ: മുഖ്യമന്ത്രിയ്ക്ക് മുന്നിൽ വിവിധ പ്രശ്നങ്ങൾ പങ്കുവച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി തൊടുപുഴ യൂണിറ്റ്. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ തൊടുപുഴയിൽ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കണമെന്ന് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിലും ജനറൽ സെക്രട്ടറി നാസർ സൈരയും പറഞ്ഞു. ഔട്ടർ റിംഗ് റോഡുകൾ നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. കൊവിഡ് മൂലം കടക്കെണിയിലേക്ക് പോയികൊണ്ടിരിക്കുന്ന വ്യാപാരികൾക്ക് ആറുമാസത്തെയെങ്കിലും വാടക ഇളവ് അനുവദിക്കണം. തൊടുപുഴയിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എത്രയും വേഗം തുറക്കണം. വ്യാപാര മേഖലകൾക്ക് സഹായകരമായി മുനിസിപ്പൽ/ പഞ്ചായത്ത് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി മാർച്ച് 31വരെ നീട്ടണം. തൊടുപുഴയിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ധാരാളം വെള്ളവും സ്ഥലവുമുള്ള തൊടുപുഴയ്ക്ക് സമീപമുള്ള മലങ്കരയിൽ ദുബായിലെ മിറാക്കിൾ ഗാർഡൻ പോലെയുള്ള ഉദ്യാനങ്ങൾ വന്നാൽ ടൂറിസം രംഗത്ത് തൊടുപുഴയ്ക്ക് ഒരു കുതിച്ചുചാട്ടം തന്നെ നടത്താമെന്നും ഇരുവരും പറഞ്ഞു.