തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖാ ഭരണ സമിതി അംഗമായിരുന്ന ബിജു ശങ്കരമംഗലത്തിന്റെ നിര്യാണത്തിൽ ശാഖയുടെ ആഭിമുഖ്യത്തിൽ അനുശോചിച്ചു. യോഗത്തിൽ ശാഖാ പ്രസിഡന്റ് എം.കെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സാജു ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ബിജു ശങ്കരമംഗലത്തിന്റെ ഛായാചിത്രത്തിൽ പൂഷ്പാർച്ചന നടത്തി. കെ.ആർ. വിജയൻ പി.ഡി. ശശി, ഗോപി, അജയൻ, പി.ജെ. സന്തോഷ്, ഷിജു കെ.എസ്, മഹേഷ് എന്നിവർ അനുശോചിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.കെ. തമ്പി നന്ദി പറഞ്ഞു.