തൊടുപുഴ: മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി ഡി.സി.സി പ്രസിഡന്റ്
ഇബ്രാഹിം കുട്ടി കല്ലാർ.

1.അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിർമ്മിതികളും വാണിജ്യ നിർമ്മാണ പ്രവർത്തികളും നടത്താൻ അനുവദിച്ച് മുൻകാല പ്രാബ്യലത്തോടെ 1964ലെ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ കഴിഞ്ഞോ?

2. അർഹതപ്പെട്ടവർക്കെല്ലാം കൈവശഭൂമിക്ക് പട്ടയം നൽകാൻ കഴിഞ്ഞോ?

3. വന്യജീവി ആക്രമണത്തിൽ നിന്ന് മനുഷ്യ ജീവനും കൃഷിക്കും സംരക്ഷണം നൽകാൻ കഴിഞ്ഞോ?

4. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കാത്തതെന്താണ്?

5. കസ്തൂരി രംഗൻ റിപ്പോർട്ടിനെ സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സർക്കാരിനു കഴിഞ്ഞോ?

6. റബ്ബർ,​ തേയില,​ ഏല,​ കാപ്പി, കുരുമുളക് തുടങ്ങിയവയ്ക്ക് താങ്ങുവില പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ട്?

7. കർഷക ആത്മഹത്യകൾ തടയാൻ സമഗ്ര കടാശ്വാസ പദ്ധതി ആവിഷ്‌കരിക്കാത്തത് എന്ത് കൊണ്ട്?

8. തോട്ടം തൊഴിലാളികൾക്ക് ലയങ്ങൾക്ക് പകരം എത്ര വീട് വയ്ക്കാൻ കഴിഞ്ഞു?

9. പെട്ടിമുടി ദുരന്തത്തിൽ ഇരയായവരുടെ ആശ്രിതർക്ക് 10 ലക്ഷം നൽകാത്തത് എന്ത് കൊണ്ട്?

10. പ്രളയ ദുരന്തത്തിന് ഇരയായവർക്ക് എല്ലാം മതിയായ നഷ്ടപരിഹാരം നൽകാത്തത് എന്ത് കൊണ്ട്?