നെടുങ്കണ്ടം: നെടുങ്കണ്ടം​- വട്ടപ്പാറ- കട്ടപ്പന റൂട്ടിൽ കല്ലാറിനും പുളിയൻമലയ്ക്കും ഇടയിലുള്ള റോഡരികിൽ നിരവധി സ്ഥലങ്ങളിൽ പലതരത്തിലുള്ള മാലിന്യങ്ങൾ തള്ളിയിരുന്നതായി പ്രദേശവാസികളുടെ പരാതി. അറവു മാലിന്യം ഉൾപ്പെടെ പലതരത്തിലുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിരവധി സ്ഥലങ്ങളിൽ അലഷ്യമായി തള്ളിയിരിക്കുന്നത് നിത്യ കാഴ്ചയാണ്. ഇതു മൂലം പ്രദേശത്താകെ ദുർഗന്ധമാണ്. ഈ മാലിന്യങ്ങൾ തെരുവുനായക്കളും മറ്റും വലിച്ചിഴയ്ക്കുന്നതും പ്രദേശവാസികൾക്കും യാത്രക്കാർക്കുമെല്ലാം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മറ്റനവധി ആരോഗ്യപ്രശ്നങ്ങളും ഇത് കാരണമാകുമെന്ന നാട്ടുകാർക്കുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും മാലിന്യങ്ങൾ നിക്ഷേപ്പിച്ച് ജനജീവിതത്തിന് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരികമെന്നും പ്രദേശവാസികൾ പറയുന്നു.