വഴിത്തല: എസ്.എൻ പുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി സത്യപാലൻ തന്ത്രിയും മേൽശാന്തി സി.ജി പ്രതീഷ് ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.ഇന്ന് രാവിലെ രാവിലെ ഒമ്പതിനും 10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി. സത്യപാലൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ സുബ്രഹ്മണ്യ, ഉപദേവ, ഗുരുദേവ പ്രതിഷ്ഠ നടക്കും. 11.30 ന് ക്ഷേത്രസമർപ്പണ സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് പി.വി. ഷൈൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്ഷേത്ര സമർപ്പണം നിർവഹിക്കും. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഗുരുദേവ ക്ഷേത്രസമർപ്പണം നിർവഹിക്കും. യൂണിയൻ കൺവീനർ വി. ജയേഷ് ക്ഷേത്രം തന്ത്രിയെയും ക്ഷേത്രം സബതിയെയും ആദരിക്കും. വൈക്കം ബെന്നി ശാന്തി പ്രതിഷ്ഠാ സന്ദേശം നൽകും. മഹാദേവാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്രി അംഗങ്ങളായ ഷാജി കല്ലാറയിൽ, ടി.പി. സുദർശനൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ഹരിശങ്കർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.കെ. രാജൻ നന്ദിയും പറയും.