തൊടുപുഴ: എസ്.ടി.യു ജില്ലാ കൗൺസിൽ അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാർ, ഫെഡറേഷനുകളുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവരുടെ യോഗം തൊടുപുഴ ലീഗ്ഹൗസിൽ നടന്നു.
തൊഴിലിനും വികസനത്തിനും മതേതരത്വത്തിനും എന്ന മുദ്രാവാക്യമുയർത്തി ഏഴിന് ഇടവെട്ടിയിൽ ജില്ലാ തല സമര സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. ജില്ലാ പ്രസിഡന്റ് കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി പി.എം.എ റഹിം സ്വാഗതവും ട്രഷറർ പി.എം. പരീത് നന്ദിയും പറഞ്ഞു.