തൊടുപുഴ: വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥലം മാറ്റത്തിലെ അപാകതകൾ തിരുത്തണമെന്നാവശ്യപ്പെട്ടും വിദ്യാഭ്യാസ ഉപഡയറക്ടറെ ഭീഷണിപ്പെടുത്തി സീനിയോരിറ്റി അട്ടിമറിക്കാൻ ഇടത് സർവ്വീസ് സംഘടന നടത്തുന്ന നടപടികളിൽ പ്രതിഷേധിച്ചും എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസിന് മുമ്പിൽ ധർണ നടത്തി. ജില്ലാ കൺവീനർ വി.എം. ഫിലിപ്പച്ചൻ ധർണ ഉദ്ഘാടനം ചെയ്തു. സി.കെ. മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷനായിരുന്നു. അനിൽ കുമാരമംഗലം, വിൻസന്റ് തോമസ്, നാസർ പി.എം, പീറ്റർ .കെ. എബ്രാഹം, ദീപു പി.യു, അലക്‌സാണ്ടർ ജോസഫ്, രാജേഷ് പി.ആർ, ഫൈസൽ, രാജിമോൻ ഗോവിന്, ഷിന്റോ ജോർജ്, അനീഷ് ജോർജ്, ദീപു ജോസ്, രതീഷ് കെ.ആർ എന്നിവർ പ്രസംഗിച്ചു.