ചെറുതോണി: രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തച്ചുടയ്ക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി പറഞ്ഞു. ഡി.കെ.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.