ഇടുക്കി: ജില്ലയിൽ പുതുതായി ആരംഭിച്ച ഏലപ്പാറ ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.ടി ട്രേഡുകളായ എം.ആർ.എ.സി, പ്ലംബർ എന്നിവയിലേയ്ക്കും കരുണാപുരം ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.ടി ട്രേഡുകളായ ഡി സിവിൽ, സി.ഒ.പി.എ എന്നിവയിലേയ്ക്കും 2020- 21 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാഫോമുകൾ അതത് ഗ്രാമപഞ്ചായത്ത് ആഫീസുകളിൽ നിന്നും കട്ടപ്പന ഗവ. ഐ.ടി.ഐയിൽ നിന്നും www. det.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷാ ഫീസ് 100/ രൂപ. കൂടുതൽ വിവരങ്ങൾക്ക് 04868 272216.